തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരളയാത്രയോടനുബന്ധിച്ച് പാര്‍ട്ടി പത്രത്തിലെ സപ്ലിമെന്റില്‍ ആദരാ...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരളയാത്രയോടനുബന്ധിച്ച് പാര്‍ട്ടി പത്രത്തിലെ സപ്ലിമെന്റില്‍ ആദരാഞ്ജലി പ്രയോഗം വിവാദമായ സാഹചര്യത്തില്‍ വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്.
ഇത് സംബന്ധിച്ച് വീക്ഷണം മാനേജ്മെന്റിനോട് കെപിസിസി വിശദീകരണം തേടിയിട്ടുണ്ട്. വീക്ഷണം എംഡി ജയ്സണ്‍ ജോസഫ് ജീവനക്കാരോടും വിശദീകരണം തേടി. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഹസന് വ്യക്തമാക്കി.
ഐശ്വര്യ കേരളയാത്രക്ക് ആശംസകള്‍ അര്‍പ്പിച്ച് വീക്ഷണം പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സപ്ലിമെന്റിലാണ് ആശംസകള്‍ക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രിന്റ് ചെയ്ത് വന്നത്. പത്ര വിതരണം നടത്തിയ ശേഷമാണ് തെറ്റ് പല നേതാക്കളും കണ്ടത്.
സംഭവം വിവാദമാകുകയും ഇത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന വിധത്തില്‍ പ്രചാരണം ഉണ്ടാവുകയും ചെയ്തു. ഐശ്വര്യ കേരള യാത്രയുടെ ശോഭ കെടുത്തുന്ന നടപടിയാണ് വീക്ഷണത്തി
ന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും വിമര്‍ശിച്ചു.

COMMENTS