ചെറുവത്തൂർ: 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ 1500 രൂപയും ഹാൻഡിലിംഗ് ചാർജും നൽകിയാൽ എത്തിക്കാമെന്ന് ഓൺലൈൻ വഴി ...
ചെറുവത്തൂർ: 30,000 രൂപ വില വരുന്ന മൊബൈൽ ഫോൺ 1500 രൂപയും ഹാൻഡിലിംഗ് ചാർജും നൽകിയാൽ എത്തിക്കാമെന്ന് ഓൺലൈൻ വഴി പരസ്യം നൽകി പണം തട്ടിയതായി പരാതി.
ടെലഗ്രാം ആപ്പ് വഴി വന്ന പരസ്യം കണ്ട് പണമയച്ച ചെറുവത്തൂർ വടക്കുമ്പാട് സ്വദേശിയും ബിടെക് ബിരുദധാരിയുമായ ടി. സൂരജാണ് കബളിപ്പിക്കപ്പെട്ടത്. ഹാൻഡിലിംഗ് ചാർജായി 1,000
രൂപ ഉൾപ്പെടെ 2,500 രൂപയാണ് പേടിഎം വഴി അയച്ചു കൊടുത്തത്. പിന്നീട് നടത്തിയ അന്വേഷണങ്ങൾക്കൊന്നും മറുപടി ഉണ്ടായില്ലെന്ന് സൂരജ് ചന്തേര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഹരിയാന സ്വദേശിയാണെന്ന് കരുതുന്ന റിജേഷ് കുമാർ എന്നയാളുടെ പേരിലാണ് പണം അയച്ചുനൽകിയത്. ഇത്തരം പരസ്യങ്ങളിൽ കുരുങ്ങി നേരത്തേയും നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി വിവരമുണ്ടെങ്കിലും പലരും സംഭവം പുറത്ത് പറയാനോ നിയമ നടപടികൾക്കോ തയാറാകാത്തത് തട്ടിപ്പിന് വളമാകുകയാണ്.

COMMENTS