ഓണ്‍ലൈന്‍ തട്ടിപ്പ് ഇരയായി ഡല്‍ഹി മുഖ്യമന്ത്രിയുടെ മകള്‍ക്കും പണം നഷ്ടമായി. അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാളാണ് തട്ടിപ്പി...
ഓണ്‍ലൈന്‍ തട്ടിപ്പ് ഇരയായി ഡല്‍ഹി മുഖ്യമന്ത്രിയുടെ മകള്‍ക്കും പണം നഷ്ടമായി. അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാളാണ് തട്ടിപ്പിന് ഇരയായത്. 34,000 രൂപ ഇത്തരത്തില്‍ നഷ്ടമായെന്ന് പരാതിയില്‍ പറയുന്നു. ഓണ്‍ലൈന്‍ സൈറ്റിലൂടെ സെക്കന്‍ഡ് ഹാന്‍ഡ് സോഫ വില്‍ക്കാന്‍ ശ്രമിക്കുമ്ബോഴാണ് ഹര്‍ഷിത തട്ടിപ്പിന് ഇരയായത്.
സംഭവം ഇങ്ങനെ:
സോഫയുടെ പരസ്യം കണ്ട് വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ഒരാള്‍ സമീപിച്ചു. വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹര്‍ഷിതയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ കുറച്ച് പണം അയച്ചുനല്‍കി. ബാക്കി പണത്തിനായി ഒരു ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ ഇയാള്‍ ഹര്‍ഷിതയോട് ആവശ്യപ്പെട്ടു.
ഇത് ചെയ്തതോടെ അക്കൗണ്ടില്‍ നിന്നും 20,000 രൂപ നഷ്ടമായി.ഇതു ചോദ്യം ചെയ്തപ്പോള്‍ ആദ്യം അയച്ച ക്യൂആര്‍ കോഡ് തെറ്റായിരുന്നെന്നും പുതിയത് അയച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇത് വീണ്ടും സ്കാന്‍ ചെയ്തപ്പോള്‍ അക്കൗണ്ടില്‍ നിന്നും 14,000 രൂപ കൂടി നഷ്ടമായി. ഇതോടെയാണ് തട്ടിപ്പാണെന്ന് ഹര്‍ഷിതയ്ക്ക് മനസിലായത്.
തട്ടിപ്പിന് ഇരയായതോടെ ഇവര്‍ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം സംഘം മുഖ്യമന്ത്രിയുടെ മകളെ പോലും തട്ടിപ്പിന് ഇരയാക്കിയതോടെ സമൂഹമാധ്യമങ്ങളിലും ജാഗ്രത പോസ്റ്റുകളും സജീവമാണ്.

COMMENTS