ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമര്‍ശിച്ച് രാജ്യസഭാ എം പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. 'രാമന്റെ ഇന്ത്യയില്‍ പെട്രോള...
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവിലക്കയറ്റത്തെ വിമര്‍ശിച്ച് രാജ്യസഭാ എം പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്. 'രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ; സീതയുടെ നേപ്പാളില്‍ 53 രൂപ; രാവണന്റെ ലങ്കയില്‍ 51 രൂപയും' എന്ന് മാത്രമെഴുതിയ ട്വീറ്റിന് കൂടുതല്‍ വിശദീകരണങ്ങള്‍ പോലും ചോദിക്കാതെ ഒട്ടേറേ പേരാണ് റീട്വീറ്റ് ചെയ്തത്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്. മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ഡല്‍ഹിയില്‍ യഥാക്രമം 33.30 രൂപയും 76.48 രൂപയുമാണ് വില. അതേസമയം പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നും എക്സൈസ് തീരുവ കുറച്ചിട്ടുണ്ടെന്നും ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു.
-
കേരളത്തില്‍ ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് തിങ്കളാഴ്ച 88.33 രൂപയാണ് വില. ഡീസലിന് 82.42 രൂപയും. രാജ്യത്തെ ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. ഈ സര്‍വകാല റെക്കോര്‍ഡാണ് തിങ്കളാഴ്ച മറികടന്നത്. കൊച്ചിയില്‍ പെട്രോളിന് 86.42 രൂപയാണ് വില. ഡീസലിന് 80.59 രൂപയും. കോഴിക്കോട് 86.78 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് തിങ്കളാഴ്ചച്ചെ വില. ഡീസലിന് 80.97 രൂപയും.ഡല്‍ഹി, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില റെക്കോര്‍ഡുകള്‍ തകര്‍ത്തു കഴിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.30 രൂപയാണ് വില. ഡീസലിന് 76.48 രൂപയാണ് വില. മുംബൈയില്‍ പെട്രോളിനും ഡീസലിനും തീവിലയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 92.86 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 83.30 രൂപയും.
വിലവര്‍ധനവിന്റെ ഗുണം ആര്‍ക്ക്?
ഓരോ ദിവസവും ഇന്ധനവില വര്‍ധിക്കുമ്ബോള്‍ പ്രതിസന്ധിയില്‍ ആകുന്നത് സാധാരണക്കാരാണ്. എന്നാല്‍, ഇന്ധനവില കുത്തനെ വര്‍ധിക്കുന്നതിന് കാരണം വിവിധ നികുതികളാണ്. സര്‍ക്കാരിന് ഇന്ധനവില വര്‍ധിക്കുമ്ബോള്‍ നികുതിയിനത്തില്‍ കോടികളാണ് ലഭിക്കുന്നത്. 750 കോടി രൂപയാണ് വര്‍ധിക്കുമ്ബോള്‍ സര്‍ക്കാരിന് ലഭിക്കുന്നത്.
ലിറ്ററിന് 86.46 രൂപ വിലയുള്ള പെട്രോളിന്റെ അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും മറ്റ് ചെലവുകളും ചേരുമ്ബോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 62.96 രൂപയാകം. ഇതിന്റെ കൂടെ സംസ്ഥാന വില്‍പന നികുതിയായ 18.94 രൂപയും സെസും ഡീലര്‍ കമ്മീഷനും കൂടി ചേരുമ്ബോള്‍ വില 86.46 രൂപയിലെത്തും.
-
ഡീസലിന്റെ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായ 31.83 രൂപയും മറ്റു ചെലവുകളും ചേരുമ്ബോള്‍ 62.98 രൂപയാകും. ഇതിനൊപ്പം സംസ്ഥാന വില്‍പന നികുതിയായ 14.33 രൂപയും അഡീഷണല്‍ സെയില്‍സ് ടാക്സായി ഒരു രൂപയും സെസും ഡീലര്‍ കമ്മീഷനും ചേരുമ്ബോള്‍ ലിറ്ററിന് ആകെ വില 80.67 രൂപയാകും.

COMMENTS