കാഞ്ഞങ്ങാട്: തബലയില്‍ മന്ത്രിക വിരല്‍ സ്‌പര്‍ശം കൊണ്ട് അനുഗ്രഹീതനായ പ്രശസ്‌ത തബലിസ്റ്റ് കാസര്‍കോട് എന്‍ രാമകൃഷ്‌ണന്‍ (70) അന്തരിച്ചു.� ...
കാഞ്ഞങ്ങാട്: തബലയില്‍ മന്ത്രിക വിരല്‍ സ്‌പര്‍ശം കൊണ്ട് അനുഗ്രഹീതനായ പ്രശസ്‌ത തബലിസ്റ്റ് കാസര്‍കോട് എന്‍ രാമകൃഷ്‌ണന്‍ (70) അന്തരിച്ചു.� തളിപ്പറമ്പ് പുളിപ്പറമ്പില്‍ സ്വവസതിയിലായിരുന്നു അന്ത്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹത്തിന് ശിഷ്യന്മാരുണ്ട്.പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ കുമാര്‍ ഉസ്‌താദിന്റെ മകനാണ്. തബലയില്‍ പ്രശസ്‌തമായ `ദില്ലി ഖരാനയിലും ` സംഗീതത്തില്‍ `കിരാന ഖരാനയിലും `ഇദ്ദേഹത്തിന് അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു.
സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ യുവജനോത്സവങ്ങളില്‍ തബലയില്‍ രാമകൃഷ്‌ണന്റെ ശിഷ്യഗണങ്ങളാണ് എന്നും കിരീടം ചൂടിയിരുന്നത്. ഒരു വര്‍ഷത്തോളമായി അസുഖം മൂലം കിടപ്പിലായിരുന്നു.� ഭാര്യ പരേതയായ സൗദാമിനി, മകള്‍: വീണ.

COMMENTS