കൊച്ചി∙ കർഷക സമരത്തെ അനുകൂലിച്ച വിദേശ താരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരായ രോഷം തുടരുന്നു. സ...
കൊച്ചി∙ കർഷക സമരത്തെ അനുകൂലിച്ച വിദേശ താരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരായ രോഷം തുടരുന്നു. സൈബർ ഇടങ്ങളിൽ നിന്നും പ്രതിഷേധം തെരുവിലേക്കും എത്തി. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്മുദ്രാവാക്യവും പ്രകടനവുമായി എത്തിയ യൂത്ത് കോൺഗ്രസുകാർ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചു. രാജ്യം ഏറെ ആദരിക്കുന്ന സച്ചിനെതിരെ ആദ്യമായിട്ടാണ് രാഷ്ട്രീയ പാർട്ടി പ്രതിഷേധിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

COMMENTS