പാലക്കാട് ; എം ബി രാജേഷിന്റെ ഭാര്യ നിനിത കേച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ടു കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ...
പാലക്കാട് ; എം ബി രാജേഷിന്റെ ഭാര്യ നിനിത കേച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ടു കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്ബില്‍. യോഗ്യതയുള്ള യുവാക്കള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം ബന്ധുനിയമനങ്ങളെന്ന് ഷാഫി പറമ്ബില്‍ പ്രതികരിച്ചു.
വിവാദമായ മുഴുവന്‍ നിയമനങ്ങളും റദ്ദ് ചെയ്യണം. യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല സമരവുമായി മുന്‍പോട്ടുപോകും. യു.ഡി.ഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കും. പാര്‍ട്ടി ഓഫീസിലേക്ക് ആളെ എടുക്കും പോലെയാണ് സര്‍ക്കാര്‍ ജോലിക്കു ആളുകളെ നിയമിക്കുന്നത്. കേരളത്തിലുള്ളത് പിണറായി സര്‍വീസ് കമ്മിഷന്‍ എന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലടി സര്‍വ്വകലാശാലയിലേക്കു പ്രതിഷേധ പ്രകടനം നടത്തി. സര്‍വ്വകലാശാലയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും പോലീസ് അടച്ചു. മതില്‍ ചാടിക്കടന്നു അകത്തു പ്രവേശിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

COMMENTS