കൊച്ചി: തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്ബുകള്‍ പുറത്തേക്കിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. മലയോര പടിഞ്ഞാ...
കൊച്ചി: തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്ബുകള്‍ പുറത്തേക്കിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഖലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്ബുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം വന മേഖലകളില്‍ മാത്രം കാണുന്ന ഒട്ടേറെ പാമ്ബുകള്‍ നാട്ടിന്‍ പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്ബുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നു.
പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്ബുകള്‍ അസഹ്യമായ ചൂടില്‍ ശരീരത്തിന്റെ താപനില കുറയ്ക്കാനായി പുറത്തേക്കിറങ്ങും. സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്ബുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിക്കും.

COMMENTS