കാഞ്ഞങ്ങാട്: വിഷം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ അമ്ബിളി (21) ആ...
കാഞ്ഞങ്ങാട്: വിഷം കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു. മാവുങ്കാല്‍ കല്യാണ്‍ റോഡിലെ അമ്ബിളി (21) ആണ് മരിച്ചത്. അമ്ബലത്തറ ഇരിയയിലെ ബന്ധുവീട്ടില്‍ ഇക്കഴിഞ്ഞ ജനുവരി 25ന് രാവിലെയാണ് അമ്ബിളിയെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതിനാല്‍ പയ്യന്നൂര്‍ ആശുപത്രിയിലേക്ക് കൊണ്ട് വന്നിരുന്നു. ഇവിടെ വെച്ച് തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്.
കാസര്‍കോട്ടെ ഒരു ലാബില്‍ ടെക്‌നീഷ്യനായിരുന്ന യുവതി കാസര്‍കോടുളള ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു.വിവാഹ വാഗ്ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി മനോവിഷമത്തിലായിരുന്നുവെന്നാണ് പറയുന്നത്. പിന്നാലെയാണ് യുവതിയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. മാതാവ് ബിന്ദു. സഹോദരങ്ങള്‍: ആതിര, അച്ചു.

COMMENTS