കാഞ്ഞങ്ങാട്: സ്‌കൂള്‍ പാചക തൊഴിലാളി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കിനാനൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ പാചക തൊഴിലാളി കിണാവൂരി...
കാഞ്ഞങ്ങാട്: സ്‌കൂള്‍ പാചക തൊഴിലാളി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. കിനാനൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ പാചക തൊഴിലാളി കിണാവൂരിലെ സുശീല (37)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് വീട്ടില്‍വച്ചാണ് തീ കൊളുത്തിയത്. വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴാണ് സുശീലയെ വീട്ടിനകത്തു പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തേജസ്വിനി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇന്നു പുലര്‍ച്ചെ മരണപ്പെട്ടു.
സുശീലയുടെ കണ്ണിനു നേരത്തെ അല്‍പ്പം കാഴ്‌ച കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ കാഴ്‌ച ശക്തി പൂര്‍ണ്ണമായും നഷ്‌ടപ്പെട്ടതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സുശീലയെന്നു പറയുന്നു.
നീലേശ്വരം രാജാറോഡ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍ കൃഷ്‌നാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീജു, ശ്രീലക്ഷ്‌മി. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍ (റിട്ട. സെക്രട്ടറി കിനാനൂര്‍ സഹകരണ ബാങ്ക്
) ശിവരാമന്‍, ബാലകൃഷ്‌ണന്‍, പരേതനായ ഭാസ്‌ക്കരന്‍, ഭരതന്‍.

COMMENTS