ന്യൂഡല്‍ഹി: ട്വിറ്റര്‍ പ്രൊഫൈലില്‍ പേരിനുമുമ്ബില്‍ 'ആന്ദോളന്‍ ജീവി'യെന്ന് ചേര്‍ത്ത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമി. ...
ന്യൂഡല്‍ഹി: ട്വിറ്റര്‍ പ്രൊഫൈലില്‍ പേരിനുമുമ്ബില്‍ 'ആന്ദോളന്‍ ജീവി'യെന്ന് ചേര്‍ത്ത് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമി. രാജ്യസഭയില്‍ പ്രക്ഷോഭകരെ 'ആന്ദോളന്‍ ജീവി' (സമര ജീവി)യെന്ന് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണ് പേരുമാറ്റം.
സോഷ്യല്‍ മീഡിയ മുഴുവന്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭകര്‍ ആന്ദോളന്‍ ജീവികളാണെങ്കില്‍ ബി.ജെ.പിക്കാര്‍ അപ്പോളദി ജീവി(മാപ്പു ജീവി) ആണെന്ന് പരിഹസിക്കുന്നു സോഷ്യല്‍ മീഡിയ. ഗോഡ്‌സെയുടെ ചിത്രം പങ്കുവെച്ചാണ് ഈ പരിഹാസം.
രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നന്ദിപ്രമേയത്തിന്‍ മേലായിരുന്നു മോദിയുടെ പരിഹാസംരാജ്യത്ത് പുതിയ ഒരു വിഭാഗം രൂപമെടുത്തിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങള്‍ക്ക് മുമ്ബിലും ഇവരെ കാണാം. ആന്ദോളന്‍ ജീവി എന്നാണ് ഇവരുടെ പേര്. - മോദി പരിഹസിച്ചു. ഇവര്‍ പരാന്നഭോജികളാണെന്നും അദ്ദേഹം അവഹേളിച്ചു.
'ബുദ്ധിജീവി എന്നെല്ലാം കേട്ടിട്ടുണ്ട്. കുറച്ചുകാലമായി വലിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്. ആന്ദോളന്‍ ജീവി. ഈ വിഭാഗക്കാരെ എല്ലായിടത്തും കാണാനാകും. അഭിഭാഷകരുടെ സമരം, വിദ്യാര്‍ഥികളുടെ സമരം, തൊഴിലാളികളുടെ സമരം എന്നിവയില്‍ മുന്നിലോ പിന്നിലോ ഇവരെ കാണും. അവര്‍ക്ക് സമരമില്ലാതെ ജീവിക്കാന്‍ കഴിയില്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞ് അവരില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കണം. അവര്‍ പരാന്നഭോജികളാണ്' മോദി പറഞ്ഞു.
മോദിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ പോലും ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും സമര രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലായ്‌പ്പോഴും സമരത്തിന് എതിരായിരുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.

COMMENTS