ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ അഴിച്ചുവിട്ട അക്രമങ്ങളെ തുടർന്ന് ബി.ജെ.പിയെ പടിക്ക...
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ അഴിച്ചുവിട്ട അക്രമങ്ങളെ തുടർന്ന് ബി.ജെ.പിയെ പടിക്കുപുറത്ത് നിർത്താൻ ആഹ്വാനവുമായി പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ. ഗാസിപൂർ അതിർത്തിയിൽ കർഷകർക്ക് നേരെ അതിക്രമം അരങ്ങേറിയതിനെ തുടർന്നായിരുന്നു ആഹ്വാനം. ബിജ്നോർ, ഷമ്ലി, ഗാസിയാബാദ് എന്നിവിടങ്ങളിലെ ഗ്രാമവാസികൾ ബി.ജെ.പി നേതാക്കൾക്കും അനുയായികൾക്കുമെതിരെ പോസ്റ്ററുകൾ പതിച്ചു.
ലോണി മണ്ഡലത്തിലെ ബൻതാല ഗ്രാമത്തിൽ ബി.ജെ.പി എം.എൽ.എ നന്ദ കിഷോർ ഗുർജാറിനെ ബഹിഷ്കരിക്കുമെന്ന് അറിയിച്ച് പോസ്റ്റർ പതിച്ചു. ഗുർജറും അനുയായികളും ജനുവരി 28ന് ഗാസിപൂർ പ്രക്ഷോഭ സ്ഥലത്തെത്തി കർഷകരെ ആക്രമിക്കുന്നതിൽ പങ്കുചേർന്നുവെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാക്കൾ പറഞ്ഞു.
ബിജ്നോറിെല റാഷിദ്പുരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ഭീഷണിസ്വരവുമുണ്ടായിരുന്നു. ബി.ജെ.പി നേതാക്കൾക്കും അനുയായികൾക്കും ഗ്രാമങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു സന്ദേശം.
മുസഫർ നഗറിലെയും ഭാഗ്പതിെലയും കർഷകരുടെ പഞ്ചായത്ത് യോഗത്തിൽ കർഷക സമരത്തെ എതിർക്കുന്നവരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനമാണ് ഉയർന്നത്. സമാന ആഹ്വാനവുമായി മഥുരയിലെ ബജ്ന പഞ്ചായത്ത് രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരി രംഗത്തെത്തിയിരുന്നു.
ഗാസിപൂരിൽ അക്രമം അഴിച്ചുവിട്ട എം.എൽ.എ നന്ദ കിഷോർ ഗുർജാറിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയരുന്നത്. എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രാദേശിക ബി.ജെ.പി നേതാക്കൾ പ്രതികരണവുമായി എത്തിയിരുന്നു. ഗുർജാറിന്‍റെ നടപടി പ്രദേശത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് പ്രാദേശിക നേതാക്കൾ സമ്മതിച്ചു. എം.എൽ.എക്ക് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന സ്വഭാവമുണ്ടെന്നും കോടതി വിവാദങ്ങളെ ഇഷ്ടെപ്പടുന്നുവെന്നും അവർ വിമർശിക്കുകയും െചയ്തു.

COMMENTS