വെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയത്ത് പിതാവിൻെറ വെട്ടേറ്റ് രണ്ടുകുട്ടികൾക്ക് പരിക്കേറ്റു. വള്ളിക്കടവ് സൻെറ് സാവിയോ സ്കൂൾ വിദ്യാർഥികള...
വെള്ളരിക്കുണ്ട്: കൊന്നക്കാട് മൈക്കയത്ത് പിതാവിൻെറ വെട്ടേറ്റ് രണ്ടുകുട്ടികൾക്ക് പരിക്കേറ്റു. വള്ളിക്കടവ് സൻെറ് സാവിയോ സ്കൂൾ വിദ്യാർഥികളായ അമൽ (എട്ട്), അമയ് (ആറ്) എന്നിവർക്കാണ് പിതാവിൻെറ ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മനോവിഭ്രാന്തിയുള്ള പിതാവ് സജിത്ത് മദ്യലഹരിയിൽ കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയുടെ ചെവി മുറിഞ്ഞുപോയി. ഒരാളുടെ കഴുത്തിനാണ് വെട്ടേറ്റത്. രണ്ടുദിവസമായി പിതാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി സമീപവാസികൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മയും പിതാവിൻെറ അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് മുറ്റത്തുനിന്ന് കൈകഴുകി വീടിനകത്തേക്ക് കത്തിയുമായിവന്ന് കുട്ടികളെ വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളും പിതാവിനെ കീഴ്പ്പെടുത്തി വെള്ളരിക്കുണ്ട് പൊലീസിൽ ഏൽപിക്കുകയായിരുന്നു.

COMMENTS