കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചസംഭവം, നാടിനെ കണ്ണീരിലാഴ്ത്തി. നീലേശ്വരം കണിച്ചിറ കൊടുങ്ങല്ലൂർ അമ്പലത്തിനു സമീപത...
കാഞ്ഞങ്ങാട് :
കാഞ്ഞങ്ങാട് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചസംഭവം, നാടിനെ കണ്ണീരിലാഴ്ത്തി.
നീലേശ്വരം കണിച്ചിറ കൊടുങ്ങല്ലൂർ അമ്പലത്തിനു സമീപത്തെ കൃഷ്ണൻ -പ്രീതി ദമ്പതികളുടെ മകൻ ജിഷ്ണു (24)വാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ അലാമിപ്പള്ളി പുതിയ ബസ്റ്റാൻഡ് സമീപത്തുവച്ചാണ് അപകടം . ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണുപരിക്കേറ്റ ജിഷ്ണുവിനെയും സുഹൃത്ത് രജ്ഞിത്തിനെയും നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജീഷ്ണു മരണപ്പെടുകയായിരുന്നു. ഇടിച്ച കാർ നിറുത്താതെ പോയി.

COMMENTS