*എയിംസ് കാസറഗോഡ് ജനകീയകൂട്ടായ്മയുടെ* നേതൃത്വത്തിൽ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്നും കേരളാ നിയമസഭയിലേക്കു മൽസരിക്കുന്ന സ്ഥാനാർഥികളുമാ...
*എയിംസ് കാസറഗോഡ് ജനകീയകൂട്ടായ്മയുടെ* നേതൃത്വത്തിൽ, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ നിന്നും കേരളാ നിയമസഭയിലേക്കു മൽസരിക്കുന്ന സ്ഥാനാർഥികളുമായി, കാസറഗോഡ് ജില്ലയുടെ ആരോഗ്യ മേഖലയിലെ ശോചനിയ അവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി AIIMS കാസറഗോഡ് ജില്ലയിൽ വരുന്നത്തിനുള്ള പ്രൊപ്പൊസൽ കൊടുപ്പിക്കാൻ സ്ഥാനാർത്ഥികളും, മുന്നണികളും എടുക്കുന്ന നിലപാട് എന്താണ് എന്നിവയെക്കുറിച്ചും * സംവാദം സംഘടിപ്പിക്കുന്നു* .
ജില്ലയിലെ *ആരോഗ്യ രംഗത്തെ ആധുനിക സൗകര്യങ്ങളുടെ കുറവുകൾക്കു ശാശ്വത പരിഹാരമായി* കേരളസർക്കാരിൽ പുതിയ പ്രൊപോസൽ കൊടുക്കാൻ നമ്മുടെ സ്ഥാനാർഥി എന്ത് ചെയ്യും പുതിയ പ്രൊപോസൽ കാസറഗോഡിനായി കൊടുക്കുമോ* ?
ഇനി വരുന്ന സർക്കാർ കാസറഗോടിനായി പുതിയ പ്രൊപോസൽ കൊടുപ്പിക്കാൻ *നിങ്ങൾ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യും* ?
കേരളം കാസറഗോഡ് നായി പ്രൊപോസൽ കൊടുത്താൽ കേരളത്തിന് AIIMS പെട്ടന്ന് അനുവദിച്ചു കിട്ടാനായി രാഷ്ട്രീയപരമായി എന്തൊക്കെ ഇടപെടലുകൾ നടത്തും?
ഇങ്ങനെ ഉള്ള കാസറഗോട് ജനതയുടെ ഈ ചോദ്യങ്ങളുടെയെല്ലാം മറുപടികൾ നമ്മുടെ സ്ഥാനാർഥികളിലൂടെ കേൾക്കാൻ.......... മാർച്ച് 29 തിങ്കളാഴ്ച വൈകിട്ട് 4.30 നു കാഞ്ഞങ്ങാട് ടൌൺ ഹാളിനടുത്ത്, ഹൊസ്ദുർഗ് പോലീസ് സ്റ്റേഷന്റെ മുൻ വശത്തു നിങ്ങൾ എല്ലാവരും വന്നുചേർന്ന് ഇ ജനകീയ പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളത്തിന് ഒരു എയിംസ്, അത് കാസറഗോഡ്. ആ ലക്‌ഷ്യം നേടുന്നവർ നമ്മൾ ഇ മുന്നേറ്റത്തിൽ നിന്നും പിന്നോട്ട് പോകാൻ പാടില്ല.
അതിനു വേണ്ട പ്രധാന രണ്ടു കാര്യങ്ങൾ.
കേരളം കാസര്ഗോഡിനായി ഒരു പുതിയ പ്രൊപോസൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു സമർപ്പിക്കുക.
കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുക.
നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവർക്കും, വിദേശത്തുമുള്ളവർക്കായി പരിപാടി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ യുടെ താഴെയുള്ള ഫേസ്ബുക്ക് ഗ്രൂപ്പിൽ ലൈവായി കാണാവുന്നതാണ്. https://www.facebook.com/groups/aiimsforkasaragod
*എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ*

COMMENTS