കണ്ണൂര്‍: വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ വള ഊരിയെടുക്കുകയും ലൈംഗീകമായി പീഡനത്തിന് ശ്രമിക്കുകയും ചെയ്‌ത കേസി...
കണ്ണൂര്‍: വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണ വള ഊരിയെടുക്കുകയും ലൈംഗീകമായി പീഡനത്തിന് ശ്രമിക്കുകയും ചെയ്‌ത കേസില്‍ പ്രതി അറസ്റ്റില്‍. തേര്‍ത്തല്ലി സ്വദേശിയും എടക്കോട്ട് താമസക്കാരനുമായ സിബി വര്‍ഗ്ഗീസി (58)നെയാണ് തളിപ്പറമ്പ് ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് ചെയ്‌തത്. മൂന്നു ദിവസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. ഒടുവള്ളിക്ക് സമീപത്തെ 72 കാരിയാണ് അതിക്രമത്തിന് ഇരയായത്. രാവിലെ വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് അകത്ത് കയറുകയും അക്രമിച്ച് സ്വര്‍ണ്ണവള ഊരിയെടുക്കുകയും പീഡനത്തിന് ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

COMMENTS