പയ്യന്നൂര്‍: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനു ഇടയില്‍ യുവാവിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയായ ...
പയ്യന്നൂര്‍: വിവാഹ സല്‍ക്കാരത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനു ഇടയില്‍ യുവാവിനെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയായ നാടുവിട്ടു നാടോടി മീന്‍ പിടുത്തക്കാരന്റെ വേഷത്തില്‍ ഒളിവില്‍ കഴിഞ്ഞ യുവാവ് അറസ്റ്റില്‍. കൊല്ലം, കുണ്ടറയിലെ ബിനീത് എന്ന കാക്ക ബിനീതി(34)നെയാണ് പയ്യന്നൂര്‍ ഇന്‍സ്‌പെക്‌ടര്‍ എം സി പ്രമോദ് അറസ്റ്റു ചെയ്‌തത്. ഇക്കഴിഞ്ഞ ജനുവരി 27ന് ആണ് കേസിനാസ്‌പദമായ സംഭവം. മാവേലിക്കരയിലെ ഒരു വിവാഹ സല്‍ക്കാരത്തിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ രഞ്‌ജിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ബിനീത് തായിനേരി, കളനൂരില്‍ എത്തി പുഴയോരത്ത് ടെന്റ് കെട്ടി പുഴയില്‍ നിന്നു മത്സ്യം പിടിച്ചു വില്‍പ്പന നടത്തികഴിയുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് ഇക്കാര്യം പയ്യന്നൂര്‍ പൊലീസിനെ അറിയിക്കുകയും ഇന്നലെ രാത്രി ഷെഡ് വളഞ്ഞ് പിടികൂടുകയായിരുന്നു.

COMMENTS