കാസർകോട്: വീടിനടുത്ത് കൂടി നടന്നുപോവുകയായിരുന്ന 75 കാരിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിച്ച 40 കാരൻ അറസ്റ്റിൽ. പരിക്കേറ്റ വൃദ്ധയെ കാഞ്ഞങ...
കാസർകോട്: വീടിനടുത്ത് കൂടി നടന്നുപോവുകയായിരുന്ന 75 കാരിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിച്ച 40 കാരൻ അറസ്റ്റിൽ. പരിക്കേറ്റ വൃദ്ധയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ബന്തടുക്ക ബണ്ടങ്കൈ സ്വദേശി സാജു തോമസി (40) നെ നാട്ടുകാർ പിടികൂടി ബേഡകം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വൃദ്ധയെ തടഞ്ഞുനിർത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സാജുവിനെ കൈയോടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. വൃദ്ധയുടെ മൊബൈൽ ഫോൺ പ്രതി പിടിച്ചുവച്ചിരുന്നു.

COMMENTS