ഉദുമ: യു ഡി എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പെരിയ സ്ക്കൂൾ ഗ്രൗണ്ടില...
ഉദുമ: യു ഡി എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പെരിയ സ്ക്കൂൾ ഗ്രൗണ്ടിലെ ചടങ്ങിലേക്ക് കടന്നു പോകുന്ന റോഡിന് സമീപത്തുള്ള പോസ്റ്ററുകൾ പൂർണ്ണമായും നശിപ്പിച്ചു. സ്ഥാനാർത്ഥിയുടെ സ്വന്തം മതിലാണത്. അവിടെ സി പി എമ്മിന്റെ കൊടിതോരണങ്ങൾ കെട്ടി. പിണറായിയുടെ യാത്രാവഴിയിൽ യുഡിഎഫിന്റെ പോസ്റ്ററുകൾ കാണാൻ പാടില്ല എന്നത് കാട്ടുനീതിയാണന്ന് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. ബേഡകം കൊളത്തുരിലും യുഡിഎഫ് ബാനറുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.

COMMENTS