നീലേശ്വരം: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരന്‍റെ സ്ഥാനാർഥിത്വത്തില്‍ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന കൗൺസില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, എ...
നീലേശ്വരം: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇ. ചന്ദ്രശേഖരന്‍റെ സ്ഥാനാർഥിത്വത്തില്‍ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന കൗൺസില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, എൽഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജി വെച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻറെ യും ഇ.ചന്ദ്രശേഖരന്റെ പേരുമായിരുന്നു കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുൻഗണന ലിസ്റ്റിൽ ഉണ്ടായിരുന്നത്, തന്നെ തഴഞ്ഞുചന്ദ്രശേഖരനെ മൂന്നാമതും സ്ഥാനാർഥിത്വം നൽകിയതിലാണ് രാജി. പാർട്ടി തീരുമാനം വിഷമമുണ്ടാക്കിയെന്നും മരിക്കുംവരെ പാർട്ടിയിൽ തുടരുമെന്നുമാണ് പറയുന്നത് താൻ പ്രചാരണരംഗത്തു ഉണ്ടാകുമെന്നും കുഞ്ഞികൃഷ്ണൻ പറയുന്നു.
മടിക്കൈ പഞ്ചായത്തിലെ ചില ലോക്കൽ കമ്മിറ്റികളും ചന്ദ്രശേഖരനെതിരെ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ രണ്ടുതവണ എംഎൽഎയും മന്ത്രിയും ആയിരുന്നിട്ടും തുടർഭരണത്തിന്റെ സാധ്യതകൾ വന്നതോടെ മൂന്നാം വട്ടവും സ്ഥാനാർഥിത്വവുമായി ചന്ദ്രശേഖരൻ വന്നപ്പോൾ പാർട്ടി വഴങ്ങുകയായിരുന്നു എന്നാണ് ആരോപണം.

COMMENTS