Classic curvese

Breaking
Loading...

ബാങ്കിടപാടുകാര്‍ ജാഗ്രതൈ; ഏപ്രില്‍ ഒന്നോടെ ഏഴോളം ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് സാധുതയില്ലാതെയാകും!

 ഏതൊരു സാധാരണക്കാരന്റെയും നിത്യ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ് ഇന്ന് ബാങ്കിടപാടുകള്‍. 2021 ഏപ്രില്‍ 1 മുതല്‍ ബാങ്കിംഗ് കാര്യങ്ങളില...

 ഏതൊരു സാധാരണക്കാരന്റെയും നിത്യ ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ് ഇന്ന് ബാങ്കിടപാടുകള്‍. 2021 ഏപ്രില്‍ 1 മുതല്‍ ബാങ്കിംഗ് കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏഴ് ബാങ്കുകളില്‍ അക്കൗണ്ട് ഉടമകളായിട്ടുള്ളവരുടെ പക്കലുള്ള പാസ് ബുക്കുകള്‍ക്കും ചെക്കുകള്‍ക്കും ഏപ്രില്‍ ഒന്നോടെ പ്രാബല്യമില്ലാതെയാകും.


ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുനൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കും ചെക്കുകളുമാണ് റദ്ദാകുക. 2019 ഏപ്രില്‍ 1, 2020 ഏപ്രില്‍ 1 എന്നീ കാലയളവുകളില്‍ മറ്റ് ബാങ്കുകളുമായി ലയന പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുള്ള ബാങ്കുകളാണിവ.



മേല്‍പ്പറഞ്ഞ ഈ ഏഴ് ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ അക്കൗണ്ട് ഉടമകളായിട്ടുള്ള വ്യക്തികള്‍ ഉടനെതന്നെ പുതിയ ചെക്ക് ബുക്കിനും പുതുക്കിയ ഐഎഫ്‌എസ്‌സി നമ്ബറും ലഭിക്കുവാന്‍ ബാങ്കുകളുമായി ബന്ധപ്പെടേണ്ടതാണ്.


2019 ഏപ്രില്‍ 1നാണ് ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ബറോഡയുമായി സംയോജിക്കുന്നത്. 2021 ഏപ്രില്‍ 1 മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് ബുക്കിനും പാസ് ബുക്കിനും മാത്രമാണ് സാധുതയുണ്ടാവുക.


ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് ലയിച്ചിട്ടുള്ളത്. 2021 മാര്‍ച്ച്‌ 31 വരെ മാത്രമേ ഈ രണ്ട് ബാങ്കുകളും പുറത്തിറക്കിയിട്ടുള്ള ചെക്ക് ബുക്കുകള്‍ക്ക് സാധുതയുണ്ടാവുകയുള്ളൂവെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും അറിയിച്ചുകഴിഞ്ഞു.


ആന്ധ്രബാങ്കിലെയും കോര്‍പ്പറേഷന്‍ ബാങ്കിലെയും അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ പുതിയ ഐഎഫ്‌എസ്‌സി കോഡ് ബാങ്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയുവാന്‍ സാധിക്കും. ഇതിനായി www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അതില്‍ അമാല്‍ഗമേഷന്‍ സെന്റര്‍ തിരഞ്ഞെടുത്താല്‍ പുതുക്കിയ ഐഎഫ്‌എസ്‌സി നമ്ബര്‍ കാണുവാന്‍ സാധിക്കും. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്ബറുകളായ 1800-208-2244, 1800-425-1515, 1800-425-3555 ഇവയില്‍ നേരിട്ടു ബന്ധപ്പെട്ടും വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഒപ്പം 9223008486 എന്ന നമ്ബറിലേക്ക് IFSC എന്ന് എസ്‌എംഎസ് അയക്കുന്നതിലൂടെയും പുതുക്കിയ ഐഎഫ്‌എസ്‌സി നമ്ബര്‍ ഉപയോക്താവിന് അറിയുവാന്‍ സാധിക്കും.


അതേസമയം കാനറബാങ്കുമായുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക്ബുക്കുകളുടെ ലയനകാലാവധി 2021 ജൂണ്‍ 30വരെ നീട്ടിയിട്ടുണ്ട്. ആന്ധ്രബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ലയിച്ചിരിക്കുന്നത്. അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കുമായി ഗവണ്‍മെന്റ് ലയിപ്പിക്കുകയും ചെയ്തു.


ഇത്തരം ലയനപ്രക്രിയകള്‍ കാരണം ഈ ബാങ്കുകളിലെ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ട് നമ്ബര്‍, IFSC കോഡ്, MICR കോഡ്, ബ്രാഞ്ച് അഡ്രസ് തുടങ്ങിയ സുപ്രധാന വിവരങ്ങളിലെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും.


COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: ബാങ്കിടപാടുകാര്‍ ജാഗ്രതൈ; ഏപ്രില്‍ ഒന്നോടെ ഏഴോളം ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് സാധുതയില്ലാതെയാകും!
ബാങ്കിടപാടുകാര്‍ ജാഗ്രതൈ; ഏപ്രില്‍ ഒന്നോടെ ഏഴോളം ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ക്ക് സാധുതയില്ലാതെയാകും!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqe9_KwA6K_AnQnsfDdiLFHlr3vOX7CVEDP9Mzjgy5FKAy7sYT6EFmqps6WfUvawjIeaAGiCWt6fo06kt1IOI30Z-FemCAf1RhmJ0jcA22j48lU1qJqkZcH3ws9BdhNbqjwHn6MIc7TVYS/s320/20210316_111150.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqe9_KwA6K_AnQnsfDdiLFHlr3vOX7CVEDP9Mzjgy5FKAy7sYT6EFmqps6WfUvawjIeaAGiCWt6fo06kt1IOI30Z-FemCAf1RhmJ0jcA22j48lU1qJqkZcH3ws9BdhNbqjwHn6MIc7TVYS/s72-c/20210316_111150.jpg
Kanhangadvision
https://www.kanhangadvision.com/2021/03/bank_15.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2021/03/bank_15.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy