പൊയിനാച്ചി: കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാറ്റിവച്ച ബാര മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മ കലശം ഇന്നുമുതല്‍ 21 വര...
പൊയിനാച്ചി: കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മാറ്റിവച്ച ബാര മഹാവിഷ്ണു ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മ കലശം ഇന്നുമുതല്‍ 21 വരെ നടക്കും. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിക്ക് ആചാര്യ വരവേല്‍പ്പ്. ബുധനാഴ്ച്ച മുതല്‍ 20 വരെ പകല്‍ വിവിധ പൂജകള്‍ നടക്കും. 21ന് രാവിലെ 6.40 മുതല്‍ 7.10 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ദേവീ പ്രതിഷ്ഠയും അഷ്ടബന്ധ കലശവും. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പരിപാടികളെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു

COMMENTS