കൊല്ലം | ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലത്ത് തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പ്രവര്‍ത്തകര്‍. ബിന്ദു തങ്ങള്‍ക്ക് വേണമെന്ന ആവശ്യ...
കൊല്ലം | ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലത്ത് തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പ്രവര്‍ത്തകര്‍. ബിന്ദു തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തിന് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. കൊല്ലം ബിന്ദുവിന് നല്‍കിയേക്കില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക നിമിഷങ്ങള്‍ ഉടലെടുത്തത്.
കുണ്ടറയിലാണ് ബിന്ദുവിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം നല്‍കിയാലും കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞിരുന്നു.
മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ വികരാധീനയായത്.
ബിന്ദുവിന് പകരം ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ബിന്ദുവിന് കൊല്ലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു.

COMMENTS