ചെന്നൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരുമെന്ന് തമിഴ്നാട് ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജ...
ചെന്നൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം കൊണ്ടുവരുമെന്ന് തമിഴ്നാട് ബി.ജെ.പി. നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സംസ്ഥാന കമ്മിറ്റി തയാറാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രകാശനം ചെയ്ത പ്രകടനപത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഗോവധ നിരോധന നിയമം നടപ്പാക്കും. കേരളമുള്‍പ്പെടെ അയല്‍സംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയും. ഹൈന്ദവ ക്ഷേത്രങ്ങള്‍ ആചാര്യന്മാരും സന്യാസിമാരും ഉള്‍പ്പെട്ട പ്രത്യേക ബോര്‍ഡിെന്റ നിയന്ത്രണത്തിലാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗോശാല സ്ഥാപിക്കും. ഗ്രാമീണ മേഖലയിലെ പൂജാരിമാര്‍ക്ക് മാസാന്തം 5000 രൂപ നല്‍കുമെന്നും പത്രികയില്‍ വാഗ്ദാനമുണ്ട്.
ബി.ജെ.പി പ്രകടനപത്രികയിലെ ഇത്തരം നിര്‍ദേശങ്ങള്‍ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയെ അലോസരപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ അകറ്റാനേ ഇത് ഉപകരിക്കൂവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എല്‍. മുരുകന്‍ തമിഴ്നാട് അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം സംസ്ഥാന ബി.ജെ.പി ഘടകം തീവ്രഹിന്ദുത്വ നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഇൗയിടെ 'വേല്‍യാത്ര' സംഘടിപ്പിച്ചിരുന്നു

COMMENTS