നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ എട്ട് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്...
നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ എട്ട് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സിപിഎമ്മിലെ വി.വി. രമേശന് (54), പി. രഘുദേവന്‍ (68) എന്നിവര്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) എം.കെ. ഷാജി മുമ്പാകെയും ലീഗിലെ എ.കെ.എം അഷ്റഫ് (43) സഹവരണാധികാരി ബിഡിഒ എസ്. അനുപം മുമ്പാകെയും പത്രിക നല്കി.
കാസർഗോഡ് നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിലെ എം.എ. ലത്തീഫ് (55), അബ്ദുല്‍ അസീസ് (53) എന്നിവര്‍ വരണാധികാരിയായ ആര്‍ഡിഒ പി. ഷാജു മുമ്പാകെ പത്രിക നല്കി.
ഉദുമ മണ്ഡലത്തില്‍ സിപിഎമ്മിലെ സി. ബാലന് (59) വരണാധികാരി ജയജോസ് രാജ് സി.എല്‍. മുമ്പാകെയും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ടി. മഹേഷ് (36) സഹവരണാധികാരി ബിഡിഒ എസ്. രാജലക്ഷ്മി മുമ്പാകെയും പത്രിക നല്കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം എസ്ഡിപി ഐ സ്ഥാനാർഥി അബ്ദുൽ സമദ് പാറപ്പള്ളിയും നാമനിർദേശ പത്രിക സമർപ്പിച്ചു.കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇന്നലെ പത്രികകളൊന്നും ലഭിച്ചില്ല.
പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയേ പത്രികകൾ സ്വീകരിക്കുകയുള്ളൂ. സൂക്ഷ്മ പരിശോധന നാളെ നടക്കും.
എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രികാ സമർപ്പണം പൂർത്തിയായി. വ്യാഴാഴ്ച മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഐ എമ്മിലെ വി വി രമേശനും കാസർകോട് മണ്ഡലത്തിൽ ഐഎൻഎല്ലിലെ എം എ ലത്തീഫും പത്രിക നൽകി. വിദ്യാനഗറിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽ നിന്ന് എൽഡിഎഫ് നേതാകൾക്കൊപ്പമാണ് വി വി രമേശൻ കലക്ടറേറ്റിൽ പത്രികാ സമർപ്പണത്തിന് എത്തിയത്.

COMMENTS