കാസര്‍ഗോഡ്: ഉദുമ മണ്ഡലത്തിലെ വോട്ടര്‍ക്ക് അഞ്ച് വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ...
കാസര്‍ഗോഡ്: ഉദുമ മണ്ഡലത്തിലെ വോട്ടര്‍ക്ക് അഞ്ച് വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കുമാരി പറഞ്ഞു. താന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് കുമാരി പറഞ്ഞു.
പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ താമസക്കാരിയാണ് കുമാരി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും പ്രശ്നം ഇപ്പോഴാണ് അറിയുന്നതെന്നും കുമാരി പ്രതികരിച്ചു.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ശശിയെന്ന നേതാവാണ് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതെന്നും കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്ന് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി പറഞ്ഞു.

COMMENTS