പെരിയ: 'ഹായ് ഒന്നിന് നമ്മുടെ സിനിമ ഇറങ്ങുന്നുണ്ട്. എല്ലാവരും കുടുംബത്തോടെ ചെന്ന് കാണണം'. സംവിധായകൻ വിനു കോളിച്ചാലും സംഘവും ക്ഷണക്കത...
പെരിയ: 'ഹായ് ഒന്നിന് നമ്മുടെ സിനിമ ഇറങ്ങുന്നുണ്ട്. എല്ലാവരും കുടുംബത്തോടെ ചെന്ന് കാണണം'. സംവിധായകൻ വിനു കോളിച്ചാലും സംഘവും ക്ഷണക്കത്തുമായി നാടും വീടും കയറി ഇറങ്ങുകയാണ്.ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യുന്ന ‘സർക്കാസ് സിർക്ക 2020’ എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണാർഥമാണ് വ്യത്യസ്തമായ പ്രചാരണമാർഗം സ്വീകരിച്ചത്. ഷൂട്ടിങ് നടന്ന ഇടങ്ങളിലും പരിസരപ്രദേശങ്ങളിലും വിനു നേരിട്ടെത്തി ആൾക്കാരെ സിനിമ കാണാൻ ക്ഷണിക്കുകയാണ്.
കാഞ്ഞങ്ങാട്, ഉദയനഗർ, പുല്ലൂർ, കൊടവലം, കോളിച്ചാൽ എന്നിവിടങ്ങളിൽ സിനിമ ചിത്രീകരിച്ച ഇടങ്ങളോട് ചേർന്ന മിക്ക വീടുകളിലും സംഘമെത്തി ക്ഷണക്കത്തുകൾ കൈമാറി.
നേരിട്ടുള്ള ക്ഷണം മാത്രമല്ല സാമൂഹിക പ്രവർത്തകനായ രതീഷ് അമ്പലത്തറ സൈക്കിളിൽ സിനിമയുടെ പോസ്റ്ററുകൾ പതിച്ച് ജില്ലയിലുടനീളം യാത്ര നടത്തുന്നുണ്ട്. കൂടാതെ വിനോദ് അമ്പലത്തറ 20 അടി ഉയരത്തിൽ വരച്ച പോസ്റ്റർ കാഞ്ഞങ്ങാട് പഴയ സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുണ്ട്.ഏപ്രിൽ ഒന്നിന് ചിത്രം കാഞ്ഞങ്ങാട് ദീപ്തി തീയറ്ററിലാണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ടീസർ നടൻ മിഥുൻ രമേശ് ചൊവ്വാഴ്ച റിലീസ് ചെയ്യും.

COMMENTS