കാഞ്ഞങ്ങാട്: ഹൃദയാഘാതം വന്ന മത്സ്യതൊഴിലാളിയെ യഥാസമയം ആശുപത്രിയില്‍ എത്തിച്ച് തീരദേശ പോലീസ്. ഇന്നലെ രാവില...
കാഞ്ഞങ്ങാട്: ഹൃദയാഘാതം വന്ന മത്സ്യതൊഴിലാളിയെ യഥാസമയം ആശുപത്രിയില്‍ എത്തിച്ച് തീരദേശ പോലീസ്. ഇന്നലെ രാവിലെ കടലില്‍ മത്സ്യബന്ധനത്തിനുപോയ ജെഎം ഫ്രണ്ട്സ് എന്ന ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളി മരക്കാപ്പ് കടപ്പുറം മലബാര്‍ റിസോര്‍ട്ടിനു സമീപം താമസിക്കുന്ന പ്രകാശനാണ് (58) ജോലിക്കിടയില്‍ ഹൃദയാഘാതമുണ്ടായത്. കൂടെയുള്ളവര്‍ ഉടന്‍ തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസില്‍ വിവരമറിയിക്കുയായിരുന്നു.
എസ്ഐ കൃഷ്ണന്റെ നിര്‍ദേശപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പിലിക്കോട് സ്വദേശി രതീഷ് ആണ് പ്രകാശനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചത്.
യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ മത്സ്യത്തൊഴിലാളിയുടെ ജീവന് രക്ഷിക്കാനായി. ശസ്ത്രക്രിയ കഴിഞ്ഞ് പ്രകാശന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

COMMENTS