കാഞ്ഞങ്ങാട് ∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടലിലും പരിശോധന ശക്തമാക്കി. തിരഞ്ഞെടുപ്പിൽ പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട...
കാഞ്ഞങ്ങാട് ∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടലിലും പരിശോധന ശക്തമാക്കി. തിരഞ്ഞെടുപ്പിൽ പണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കരയിലെ പോലെ കടലിലും പരിശോധന ശക്തമാക്കിയത്. ഇന്ത്യൻ തീര സംരക്ഷണസേനയും കോസ്റ്റൽ പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. തീരസംരക്ഷണ സേനയുടെ മൂന്നു കപ്പലും കോസ്റ്റൽ പൊലീസിന്റെ 3 ചെറു ബോട്ടുകളും ആണ് കടലിൽ പട്രോളിങ് നടത്തുന്നത്. സംശയം തോന്നുന്ന യാനങ്ങളും ബോട്ടുകളും ഇവർ പരിശോധിക്കും. കടല്‍ വഴി ലഹരി കടത്താനുള്ള നീക്കവും ഇവര്‍ തടയും. തീര സംരക്ഷണ സേന ഇൻസ്പെക്ടർ പ്രശാന്ത്, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ്, സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിനു പുറമേ അതിർത്തി പ്രദേശമായതിനാൽ മംഗളൂരു കോസ്റ്റൽ പൊലീസും പരിശോധന നടത്തുന്നുണ്ട്.

COMMENTS