രാജപുരം: റോഡരികിലെ കശുമാവിൻ തോട്ടത്തിൽ ഒരുചാക്ക് നാണയം ഉപേക്ഷിച്ച നിലയിൽ. കള്ളാർ പാലന്തടിയിലാണ് സംഭവം. സ...
രാജപുരം: റോഡരികിലെ കശുമാവിൻ തോട്ടത്തിൽ ഒരുചാക്ക് നാണയം ഉപേക്ഷിച്ച നിലയിൽ. കള്ളാർ പാലന്തടിയിലാണ് സംഭവം. സ്ഥലം ഉടമ നാരായണൻ കാട് വെട്ടിതെളിക്കുമ്പോഴാണ് ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇദ്ദേഹം രാജപുരം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഇൻസ്പെക്ടർ എം.എൻ. ബിജോയി, എഎസ്ഐ സജിമോൻ, സിപിഒ വിനോദ് എന്നിവർ സ്ഥലത്തെത്തി നാണയ തുട്ടുകൾ അടങ്ങിയ ചാക്ക് കെട്ട് പരിശോധിച്ച് കസ്റ്റഡിയിലെടുത്തു. നാണയത്തുട്ടുകളുടെ കൂട്ടത്തിൽ ദ്രവിച്ച നോട്ടുകളും ഉണ്ടായിരുന്നു. 5,724 രൂപയായിരുന്നു ചാക്കിലുണ്ടായിരുന്നത്. വിവിധ സ്റ്റേഷനുകളിൽ കേസുകൾ വല്ലതും രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചപ്പോൾ ഇല്ലെന്നാണ് അറിയാൻ സാധിച്ചതെന്ന് രാജപുരം പോലീസ് പറഞ്ഞു. പണം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

COMMENTS