തലശ്ശേരി: തലശ്ശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന സി.ഒ.ടി.നസീറിന് പിന്തുണ നൽകാനുള്ള ബി.ജെ.പി. തീരുമാനത്തിൽ അണികൾക്...
തലശ്ശേരി: തലശ്ശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന സി.ഒ.ടി.നസീറിന് പിന്തുണ നൽകാനുള്ള ബി.ജെ.പി. തീരുമാനത്തിൽ അണികൾക്കിടയിൽ പ്രതിഷേധം.ചിലർ പ്രതിഷേധം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഇസ്ലാമിക രാഷ്ട്രീയക്കാർക്കായി കുഴലൂത്ത് നടത്തുന്ന ബ്രോക്കർ രാഷ്ട്രീയക്കാരെ തിരിച്ചറിയുക’, ‘നരേന്ദ്ര മോദിയെയും ഹിന്ദുത്വ പ്രതീകമായ വീരസവർക്കറെയും അപമാനിക്കുന്നവർക്ക് വോട്ടോ’ എന്നാണ് സാമൂഹികമാധ്യമത്തിലുള്ള ഒരു പോസ്റ്റിലെ ചോദ്യം.
ഫെബ്രുവരി 16-ന് കർഷകസമരവുമായി ബന്ധപ്പെട്ട് നസീർ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഒട്ടേറെപ്പേർ ഷെയർചെയ്തു. ‘കർഷകസമരത്തിന്റെ കൂടെത്തന്നെയാണ്. കാരണം ചെറുപ്പത്തിലേ നമ്മളുടെ യഥാർഥ ഹീറോ ഭഗത്സിങ്ങാണ് അല്ലാതെ സവർക്കർ അല്ല’-എന്നതാണ് ഷെയർ ചെയ്ത പോസ്റ്റ്. ‘എഫ്.ബി. പോസ്റ്റിൽ സി.ഒ.ടി. പരസ്യമായി മാപ്പുപറയുക, അല്ലെങ്കിൽ ആത്മാഭിമാനമുള്ള ദേശീയവാദികൾ നോട്ടയ്ക്ക് വോട്ട് ചെയ്യുക’ എന്നതാണ് ഇതിനുള്ള ഒരു പ്രതികരണം.
‘ആദ്യ പരാജയം ജില്ലാ അധ്യക്ഷന്റെ പത്രിക തള്ളിയത്; രണ്ടാമത്തെ തീരുമാനത്തോടെ ഇത് സമ്പൂർണമായി’ എന്നുമുണ്ട് പ്രതികരണം.മനസ്സാക്ഷി വോട്ട് ചെയ്യുക, ആരെയും പിന്തുണയ്ക്കുന്നില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയവരുമുണ്ട്. എൻ.ഡി.എ. സ്ഥാനാർഥിയായി പത്രിക നൽകിയ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളിയതിനെത്തുടർ
ന്നാണ് സി.ഒ.ടി.നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി. തീരുമാനിച്ചത്.

COMMENTS