പെരിയ: റിട്ട. സ്‌കൂള്‍ പ്യൂണ്‍ പെരിയ, കൂടാനം, മേപ്പാട്ടെ രാമചന്ദ്രന്‍ (70) കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി പരിയാരം മെഡിക്കല്‍...
പെരിയ: റിട്ട. സ്‌കൂള്‍ പ്യൂണ്‍ പെരിയ, കൂടാനം, മേപ്പാട്ടെ രാമചന്ദ്രന്‍ (70) കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ദാക്ഷായണി. മക്കള്‍: പ്രസന്ന, ദിശ, വിദ്യ. മരുമക്കള്‍: രാംദാസ് (റിട്ട.എ എസ് ഐ), അശോകന്‍ (താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസര്‍), മുരളി. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്‌ണന്‍. സംസ്‌ക്കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍ നടന്നു.
അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു. 32 ജീവനക്കാരില്‍ പകുതിയിലേറെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

COMMENTS