ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാ...
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്- 19 പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 45 വയസ്സ് മുതലുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. നിലവില്‍ 65 വയസ്സ് മുതലുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് മുതലുള്ളവര്‍കുമാണ് വാക്‌സിന്‍ നല്‍കുന്നത്.
കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്ക് മാത്രമായിരുന്നു വാക്‌സിന്‍. വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം 120 മില്യണ്‍ കൊറോണ വാക്‌സിനുകള്‍ നിര്‍മ്മാണ കമ്ബനികളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
120 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് രാജ്യത്തെ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 100 മില്യണ്‍ കൊവിഷീല്‍ഡ് വാക്‌സിനും 20 മില്യണ്‍ കൊവാക്‌സിനും ആണ്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. കൊവാക്‌സിന്‍ ഭാരത് ബയോടെക്കും. ജൂലായ് അവസാനത്തോടെ രാജ്യത്തെ 300 മില്യണ്‍ ജനങ്ങള്‍ക്ക് കുത്തിവെപ്പ് നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

COMMENTS