ചെറുവത്തൂര്‍: വ്യാജവാറ്റും മദ്യവില്‍പ്പനയും എതിര്‍ത്തയാളുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും വീട്ടുപകര...
ചെറുവത്തൂര്‍: വ്യാജവാറ്റും മദ്യവില്‍പ്പനയും എതിര്‍ത്തയാളുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു.കൊടക്കാട്, ഓലാട്ട് കോളനിയിലെ എം മനോഹരന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ മനോഹരന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമത്തില്‍ പരിക്കേറ്റ ഇവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോളനിയില്‍ കുറെ നാളുകളായി നടക്കുന്ന വ്യാജവാറ്റും മദ്യവില്‍പ്പനയും എതിര്‍ത്തതാണ് വീടാക്രമണത്തിന് കാരണമെന്ന് പറയുന്നു. ചീമേനി പൊലീസ് കേസ്സെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.

COMMENTS