കാഞ്ഞങ്ങാട്:യുവാവിനെ കാട്ടിനകത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുമേനി, പട്ടേങ്ങാനത്തെ രാമകൃഷ്‌ണന്‍ (40)ആണ് മരിച്ചത്. ...
കാഞ്ഞങ്ങാട്:യുവാവിനെ കാട്ടിനകത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുമേനി, പട്ടേങ്ങാനത്തെ രാമകൃഷ്‌ണന്‍ (40)ആണ് മരിച്ചത്. വീട്ടില്‍ നിന്നു നൂറുമീറ്റര്‍ അകലെ കാട്ടിനകത്തു ഇന്നു രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
കഴുത്തില്‍ പാടുണ്ട്. ഇതാണ് മരണത്തില്‍ സംശയം ഉയരാന്‍ ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന ഇയാള്‍ ഇന്നലെ ചിലരുമായി വാക്കേറ്റം ഉണ്ടായിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
മരണത്തില്‍ സംശയം ഉയര്‍ന്നതിനാല്‍ വിശദമായ പരിശോധനയ്‌ക്കായി ഫോറന്‍സിക് സംഘത്തിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടിയിട്ടുണ്ട്.
വിശദമായ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പ രിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോകും.

COMMENTS