ചെറുവത്തൂര്‍: കൊല്ലം സ്വദേശിയും 25 വര്‍ഷമായി ചെറുവത്തൂരില്‍ കടവരാന്തകളില്‍ അന്തിയുറങ്ങുന്നയാളുമായ രാജ(70)നെ കെട്ടിടത്തിനു മുകളില്‍ നിന്നു വ...
ചെറുവത്തൂര്‍: കൊല്ലം സ്വദേശിയും 25 വര്‍ഷമായി ചെറുവത്തൂരില്‍ കടവരാന്തകളില്‍ അന്തിയുറങ്ങുന്നയാളുമായ രാജ(70)നെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി.
വര്‍ഷങ്ങള്‍ക്കു മുമ്പ് ടാറിംഗ് ജോലിക്ക് എത്തിയതിനു ശേഷം തിരികെ പോയിരുന്നില്ല. ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ കടവരാന്തകളിലും മറ്റുമായിരുന്നു അന്തി ഉറങ്ങിയത്. ഇന്നു രാവിലെ സ്ഥിരമായി കിടന്നുറങ്ങുന്ന കെട്ടിടത്തിനു സമീപത്തു വീണു കിടക്കുന്ന നിലയാണ് മൃതദേഹം കാണപ്പെട്ടത്. ചന്തേര പൊലീസ് കേസെടുത്തു.

COMMENTS