കാസർകോട്: കാസർകോട് ജില്ലയിൽ ക്ഷയരോഗ ബാധിതർ കുറയുന്നു. 2015ൽ 842 പേരുണ്ടായിരുന്നത് അഞ്ചുവർഷം കഴിഞ്ഞ്...
കാസർകോട്: കാസർകോട് ജില്ലയിൽ ക്ഷയരോഗ ബാധിതർ കുറയുന്നു. 2015ൽ 842 പേരുണ്ടായിരുന്നത് അഞ്ചുവർഷം കഴിഞ്ഞ് 2020ൽ 519 പേരിലൊതുങ്ങി.
ഈ വർഷം ആരംഭിച്ച് മൂന്നു മാസത്തിനിടെ നൂറോളം പുതിയ രോഗികളെയാണ് കണ്ടെത്തിയതെന്നും ജില്ല ടി.ബി ഓഫിസർ ഡോ. ടി.പി. ആമിന പറഞ്ഞു. 2016 -793, 2017 -908, 2018 -781, 2019 -712 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. 2017ൽ നൂതന മെഷീൻ സ്ഥാപിച്ച വർഷമായതിനാലാണ് കൂടുതൽ രോഗികളെ കണ്ടെത്താനായതെന്നും ഡോക്ടർ വ്യക്തമാക്കി.
ക്ഷയരോഗത്തിന് ചികിത്സ നേടുന്നതിൽ 45 ശതമാനം പേരും പ്രമേഹരോഗികളാണ്. കേരളത്തിലാണ് ഏറ്റവും കുറവ് ക്ഷയരോഗികളുള്ളത്. ശ്വാസകോശത്തെയാണ് പ്രധാനമായും ക്ഷയരോഗം ബാധിക്കുന്നത്.കോവിഡും ക്ഷയവും സഹോദരങ്ങളാണ്. വായിലൂടെ പകരുന്നവയാണ് രണ്ടു രോഗങ്ങളും. തുപ്പൽ കണികയിലൂടെയാണ് രണ്ടും പകരുന്നത്. കോവിഡിനെ പേടിച്ച് മാസ്ക് ശീലമാക്കുന്നതിലൂടെ എച്ച്1 എൻ1, പന്നിപ്പനി, മീസിൽസ്, െലപ്രസി തുടങ്ങിയ വായുജന്യ രോഗങ്ങളിൽനിന്നും മോക്ഷം നേടാൻ പോവുകയാണെന്നും ഡോ. ആമിന പറഞ്ഞു.

COMMENTS