കാസര്ഗോഡ്: കാഞ്ഞങ്ങാട് എല്ഡിഎഫ് സ്ഥാനാര്ഥി ഇ. ചന്ദ്രശേഖരന്റെയും ഭാര്യ സാവിത്രിയുടേയും ആകെ ആസ്തി 38,81,351 ...
കാസര്ഗോഡ്: കാഞ്ഞങ്ങാട് എല്ഡിഎഫ് സ്ഥാനാര്ഥി ഇ. ചന്ദ്രശേഖരന്റെയും ഭാര്യ സാവിത്രിയുടേയും ആകെ ആസ്തി 38,81,351 രൂപ. 25,000 രൂപ കൈയിലും 4,13,506 രൂപ കാസര്ഗോഡ് കാനറ ബാങ്കിലും 3381 രൂപ പെരുമ്ബള സര്വീസ് സഹകരണ ബാങ്കിലും തിരുവനന്തപുരം ട്രഷറിയില് 52,566 രൂപയും ഇ. ചന്ദ്രശേഖരന് നിക്ഷേപമുണ്ട്. എട്ടുലക്ഷം രൂപ മതിപ്പ് വിലയുള്ള ഒരു മാരുതി ബലേനൊ കാറും കണ്ണൂര് എയര്പോര്ട്ട് ഡയക്ടര് ആയതിനാല് ഒരു ലക്ഷം രൂപ ഷെയറുമുണ്ട്. പെരുമ്ബള വില്ലേജില് 8.20 ലക്ഷം രൂപ മതിപ്പ് വിലയുള്ള 41 സെന്റ് സ്ഥലവും 10 ലക്ഷം മതിപ്പ് വിലയുള്ള വീടും സ്വന്തമാണ്. കൂടാതെ ഇലക്ഷന് ആവശ്യത്തിന് കാഞ്ഞങ്ങാട് കേരളാ ബാങ്ക് ശാഖയില് നിക്ഷേപിച്ച 45,000 രൂപയുമടക്കം ആകെ 32,60,453 രൂപയാണ് ഇ.
ചന്ദ്രശേഖരന്റെ ആകെ ആസ്തി. മന്ത്രിയെന്ന നിലയില് 64,696 രൂപയാണ് പ്രതിമാസ വരുമാനം. 2011 ല് മത്സരിക്കുന്പോള് 12.79 ലക്ഷവും 2016ല് 20.44 ലക്ഷവുമായിരുന്നു ചന്ദ്രശേഖരന്റെ പേരിലുള്ള ആസ്തി. ക്രിമിനല് കേസുകളോ സാന്പത്തിക ബാധ്യതകളോ നിലവിലില്ല. ഭാര്യ സാവിത്രിയുടെ കൈയില് 5000 രൂപയും 2.97 ലക്ഷം മതിപ്പ് വിലവരുന്ന 72 ഗ്രാം സ്വര്ണവും കനറാ ബാങ്കില് 3,18,898 രൂപയുമുണ്ട്.
ഉദുമയിലെ എല്ഡിഎഫ് സ്ഥാനാര്ഥി സി.എച്ച്. കുഞ്ഞന്പുവിന്റെയും ഭാര്യ എം. സുമതിയുടെയും പേരില് 95.13 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. 2011 ല് 37.07 ലക്ഷവും 2016ല് 70.52 ലക്ഷവുമായിരുന്നു കുഞ്ഞന്പുവിന്റെ ആസ്തി. 14.49 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ക്രിമിനല് കേസുകളൊന്നുമില്ല. ഭാര്യയുടെ പേരില് 9.50 ലക്ഷം രൂപയുടെ മാരുതി ബ്രെസ കാറും 4.32 ലക്ഷം രൂപ വരുന്ന 96 ഗ്രാം സ്വര്ണവുമുണ്ട്. മുന് എംഎല്എയ്ക്കുള്ള 20,000 രൂപയുടെ പെന്ഷനും കാസര്ഗോഡ് സര്വീസ് സഹകരണബാങ്ക് സെക്രട്ടറി എന്ന നിലയില് ഭാര്യയ്ക്ക് ലഭിക്കുന്ന 95,233 രൂപ ശന്പളവുമാണ് പ്രതിമാസവരുമാനം.
തൃക്കരിപ്പൂരിലെ എല്ഡിഎഫ് സ്ഥാനാര്ഥി എം. രാജഗോപാലന് 44.43 ലക്ഷം രൂപയാണ് ആസ്തി. 2016 ല് ഇത് 24.09 ലക്ഷമായിരുന്നു. 15.33 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. റോഡ് തടസപ്പെടുത്തിയതിനും അനുമതിയില്ലാതെ യോഗം ചേര്ന്നതിനും രണ്ടു ക്രിമിനല് കേസുകള് നിലവിലുണ്ട്. എംഎല്എ എന്ന നിലയില് ലഭിക്കുന്ന 35,000 രൂപയാണ് പ്രതിമാസവരുമാനം.

COMMENTS