ബന്തടുക്ക: ഏണിയാടി മഖാം ഉറൂസ് ശനിയാഴ്ച തുടങ്ങും. 10.30-ന് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ കരീം സഅദി പതാക ഉയർത്തും. രാത്രി 8.30-ന് ഏണിയാടി മുദരിസ്...
ബന്തടുക്ക: ഏണിയാടി മഖാം ഉറൂസ് ശനിയാഴ്ച തുടങ്ങും. 10.30-ന് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ കരീം സഅദി പതാക ഉയർത്തും. രാത്രി 8.30-ന് ഏണിയാടി മുദരിസ് സയ്യിദ് മുഹമ്മദ് സാലിം സഖാഫി അൽ ബുഖാരി പ്രഭാഷണം നടത്തും.ഞായറാഴ്ച രാത്രി 8.30-ന് ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും.
തിങ്കളാഴ്ച പകൽ ഒന്നിന് മൗലീദ് മജ്‌ലിസ് കൂട്ടപ്രാർഥനയ്ക്ക് സയ്യിദ് ഫസൽ കോയമ്മ അൽ ബുഖാരി കുറാതങ്ങൾ നേതൃത്വം നൽകും. രാത്രി 8.30-ന് സമാപന സംഗമം സയ്യിദ് മുഹമ്മദ് സാലിം അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. എം.ഡി.മുഹമ്മദ് ദാരിമി മുഖ്യപ്രഭാഷണം
നടത്തും.

COMMENTS