മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ കെ.ടി ജലീലിനെതിരെ മത്സരിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്ബില്‍ തന്നെ. യൂത്ത് കോണ്‍ഗ്രസ് പ്...
മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ കെ.ടി ജലീലിനെതിരെ മത്സരിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്ബില്‍ തന്നെ. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ പിന്മാറുകയാണെന്ന് കഴിഞ്ഞദിവസം ഫിറോസ് പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഫിറോസിനെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ഥിതിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയെ നിര്‍ത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ഫിറോസ് പിന്മാറ്റം പ്രഖ്യാപിച്ചത്. 'സന്തോഷത്തോടെ ഞാന്‍ മാറിനില്‍ക്കുകയാണ്. ഒരിക്കലും ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട'- ഫിറോസ് കുന്നംപറമ്ബില്‍ പറഞ്ഞിരുന്നു

COMMENTS