ചങ്ങനാശേരി: പണം തന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍ പ്രാര്‍ഥനയിലുടെ മാറ്റിത്താരമെന്ന് പറഞ്ഞു രണ്ടു വര്‍ഷത്തിനുള്ള...
ചങ്ങനാശേരി: പണം തന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍ പ്രാര്‍ഥനയിലുടെ മാറ്റിത്താരമെന്ന് പറഞ്ഞു രണ്ടു വര്‍ഷത്തിനുള്ളില്‍ റിട്ട. കോളജ് അധ്യാപികയുടെ കൈയ്യില്‍നിന്ന് തട്ടിപ്പുകാരന് വാങ്ങിയെടുത്തത് 33 ലക്ഷം രൂപ. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണം നഷ്ടമാകുന്നതല്ലാതെ പ്രശ്നങ്ങള്‍ക്കു കുറവില്ലാതെ വന്നതോടെ വീട്ടമ്മയ്ക്കു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഒടുവില്‍ പരാതി നല്‍കിയതോടെ പ്രതി പിടിയിലായി. എറണാകുളം മരട് സ്വദേശിയും ഇപ്പോള്‍ പാന്പാടി ആശാരിപ്പറന്പില്‍ പൊന്നന് സിറ്റിയില്‍ വാടകയ്ക്ക് താമസക്കുകയും ചെയ്യുന്ന നോര്‍ബിന്‍ നോബി (40) ആണ് ആലപ്പുഴയില്‍ നിന്ന് പോലീസ് പിടിയിലായത്.
സമാനമായ രീതിയില്‍ ഇയാള്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ടയേര്‍ഡ് കോളജ് അധ്യാപികയുടെ കയ്യില്‍നിന്നാണ് ഇയാള്‍ 33 ലക്ഷം രൂപയോളം തട്ടിയെടുത്തത്. പ്രാര്‍ഥനാ ചടങ്ങുകളില്‍വച്ച് വീട്ടമ്മയെ പരിചയപ്പെട്ട നോര്‍ബിന്‍ ഇവരുടെ വീട് സന്ദര്‍ശിക്കുകയും വീട്ടില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും പ്രാര്‍ഥനയില്‍ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ്…

COMMENTS