യാത്രക്കാർക്ക് മികച്ച ഓഫറുകളുമായി ബജറ്റ് വിമാന സർവിസായ ഗോഎയറിന്‍റെ സമ്മർ സെയിൽ ടിക്കറ്റ് വിൽപ്പന തുടങ്ങി. മാർച്ച് 22 മുതൽ 26 വരെ ടിക്കറ്...
യാത്രക്കാർക്ക് മികച്ച ഓഫറുകളുമായി ബജറ്റ് വിമാന സർവിസായ ഗോഎയറിന്‍റെ സമ്മർ സെയിൽ ടിക്കറ്റ് വിൽപ്പന തുടങ്ങി. മാർച്ച് 22 മുതൽ 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഓഫറിന്‍റെ യാത്രാ കാലയളവ് മാർച്ച് 22 മുതൽ ജൂൺ 30 വരെയാണ്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് ഓഫറുകൾ തയാറാക്കിയതെന്ന് കമ്പനി അധികൃതർ പറഞ്ഞു. കൂടുതൽ തുക ഈടാക്കാതെ തന്നെ അഞ്ച് കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. അധിക ബാഗേജിന്‍റെ പേരിൽ നിരവധി ഉപഭോക്താക്കൾ ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടി.
സൗജന്യമായി യാത്ര തീയതി മാറ്റാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ഉപഭോക്താക്കൾക്ക് സമാധാനത്തോടെ അവരുടെ വേനൽക്കാല യാത്ര ആസൂത്രണം ചെയ്യാനാകുമെന്ന് കമ്പനി അധികൃതർ ഉറപ്പുനൽകുന്നു. കൂടാതെ എയർലൈനിന്‍റെ നേരിട്ടുള്ള മാർഗങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കൺവീനിയൻസ് ഫീസ് ഉണ്ടായിരിക്കുന്നതല്ല.

COMMENTS