മാവേലിക്കര: പ്രായാധിക്യമുള്ള വീട്ടമ്മക്ക് പരിക്കേറ്റത് മര്‍ദനം മൂലമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോം ...
മാവേലിക്കര: പ്രായാധിക്യമുള്ള വീട്ടമ്മക്ക് പരിക്കേറ്റത് മര്‍ദനം മൂലമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമറദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്ബനാല് ഫിലോമിനയെ (55) പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മക്കാണ് (78) വടികൊണ്ട് അടിയും കുത്തുമേറ്റത്.
ഫെബ്രുവരി 20നാണ് വിജയമ്മ വീണ് പരിക്കേറ്റതായി ഫിലോമിന അറിയിച്ചത്. ബന്ധുക്കളെത്തി വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും വീണുണ്ടായ പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയച്ചതിനെത്തുടര്‍ന്ന് സംശയം തോന്നിയ വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ കാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിജയമ്മയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്.
ഡൈനിങ് മുറിയില്‍ മലവിസര്‍ജനം നടത്തിയപ്പോള്‍ ഫിലോമിന കമ്ബുകൊണ്ട് മലമെടുത്ത് വിജയമ്മയുടെ വായിലേക്ക് െവക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

COMMENTS