കാന്‍പുര്‍: ഭാര്യയുമായി കലഹം പതിവായതോടെ സ്വയം നാക്കറുത്ത് ഭര്‍ത്താവ്. യുപി കാന്‍പുര്‍ ദേഹത് സ്വദേശിയായ മുകേഷ് ഇരുപത്തിയേഴുകാരനാണ് തന്‍റെ നാ...
കാന്‍പുര്‍: ഭാര്യയുമായി കലഹം പതിവായതോടെ സ്വയം നാക്കറുത്ത് ഭര്‍ത്താവ്. യുപി കാന്‍പുര്‍ ദേഹത് സ്വദേശിയായ മുകേഷ് ഇരുപത്തിയേഴുകാരനാണ് തന്‍റെ നാക്ക് മുറിച്ച് മാറ്റിയത്. ഭാര്യയുമായുള്ള വഴക്ക് പതിവ് സംഭവമായതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു എന്നും ഇതാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നുമാണ് സൂചന.
ഗോപാല്‍പുര്‍വാസിയായ മുകേഷും ഭാര്യം നിഷയും (24) ചെറിയ കാര്യങ്ങള്‍ക്ക് പോലും കലഹിക്കുമായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബും എന്തോ കാര്യത്തിന് രണ്ടു പേരും തമ്മില്‍ പ്രശ്നങ്ങളുണ്ടായി. വഴക്കിനൊടുവില്‍ പിണങ്ങിയ നിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ഭാര്യയെ ഫോണില്‍ വിളിച്ച മുകേഷ്, തിരികെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. യുവതി ഇതിന് താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ ഇരുവരും തമ്മില്‍ ഫോണിലൂടെയും വഴക്ക് തുടങ്ങി. വാക്ക് തര്‍ക്കം രൂക്ഷമായതോടെ ദേഷ്യത്തിലായ മുകേഷ്, ഒരു ബ്ലേഡ് എടുത്ത് സ്വന്തം നാക്ക് മുറിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് നാവ് മുറിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ നില മോശമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കാന്‍പുരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
-
മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തില്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഭാര്യയുടെ ചികിത്സാ ചിലവിനും അവരെ പരിപാലിക്കാനും പ്രയാസമായതോടെയാണ് 45കാരനായ ഭര്‍ത്താവ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കൂര്‍ത്ത ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍രഹിതനായതിനാല്‍ ഭാര്യയുടെ ചികിത്സാ ചിലവിനും അവരെ പരിപാലിക്കുന്നതിനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു കൃത്യം ചെയ്യേണ്ടി വന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

COMMENTS