നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിന...
നാലാം ക്ലാസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിനാണ് കോഴിക്കോട് പോക്സോ കോടതി ജഡ്ജി സി ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷയുള്ള വകുപ്പ് പ്രകാരം ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.
പോക്സോ നിയമം മൂന്ന് വകുപ്പുകളിലായി 20 കൊല്ലം വീതം 60 കൊല്ലവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പില്‍ ഏഴു വര്‍ഷവും ഉള്‍പ്പെടെയാണ് 67 കൊല്ലം തടവ്. പിഴത്തുകയും പകുതി ഇരയ്ക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ കെ സുനില്‍കുമാറാണ് ഹാജരായത്.2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. അധ്യാപകനെതിരെ മേപ്പയ്യൂര്‍ പൊലീസാണ് കേസെടുത്തത്. അധ്യാപകന്‍ തന്നെ പല തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്

COMMENTS