കണ്ണൂര്‍: തീവ്രഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സേന ഭാരത് സംസ്ഥാന കണ്വെന്ഷെന്റ പോസ്റ്ററില്‍ ഉദ്ഘാടകനായി കെ. സുധാകരന്‍ എം.പിയുടെ പേര്. മാ...
കണ്ണൂര്‍: തീവ്രഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സേന ഭാരത് സംസ്ഥാന കണ്വെന്ഷെന്റ പോസ്റ്ററില്‍ ഉദ്ഘാടകനായി കെ. സുധാകരന്‍ എം.പിയുടെ പേര്. മാര്‍ച്ച് 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിെന്റ ഉദ്ഘാടകനായാണ് സുധാകരെന്റ പേരുള്ളത്.
പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന സംസ്ഥാന ചെയര്‍മാന്‍ ഭക്തവത്സലെന്റ ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ ഉദ്ഘാടകനായി സുരേന്ദ്രന്‍ തന്നെയാണെന്ന് ഉറപ്പിച്ചുപറഞ്ഞു. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നെന്ന പ്രചാരണം വ്യാജമാണെന്ന് സുധാകരന്‍ പറഞ്ഞു. 'പരിപാടിയില്‍ തന്നോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആലോചിട്ട് പറയാമെന്നാണ് പറഞ്ഞത്.
അത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല, പങ്കെടുക്കുന്നുമില്ല' -സുധാകരന്‍ പറഞ്ഞു. മാര്‍ച്ച് 26ന് ഒരു പരിപാടിയും ഏറ്റെടുത്തിട്ടില്ലെന്നത് വ്യക്തമാക്കി തന്‍റെ ഡയറി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുധാകരന്‍ കാണിച്ചുകൊടുക്കുകയും ചെയ്തു.
ഹനുമാന്‍ സേനയുടെ പരിപാടിയില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനാണ് അനുഗ്രഹ പ്രഭാഷണം നടത്തുന്നത്. അധികാരം വേണം ഹൈന്ദവനും, ജനാധിപത്യ അവകാശം നാം വിനിയോഗിക്കുക, മാറ്റും ഞങ്ങള്‍ മാറ്റിമറിക്കും കസേരകള്‍ എന്നിവയാണ് പോസ്റ്ററിലെ മുദ്രാവാക്യങ്ങള്‍. ദേശസ്നേഹികള്‍ അണിചേരണമെന്നും പോസ്റ്ററിലുണ്ട്.
സന്യാസിമാരുടെയും സംഘ്പരിവാര്‍ നേതാക്കളുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് സുധാകരെന്റ ചിത്രവും നല്‍കിയത്. അതേസമയം, വ്യാജ പോസ്റ്റര്‍ തയാറാക്കിയതിനെതിരെ കെ. സുധാകരന്‍ എം.പിയുടെ പരാതിയില്‍ കേസെടുത്തതായി കണ്ണൂര്‍ പൊലീസ് അറിയിച്ചു.

COMMENTS