കുറ്റിക്കോല്‍: എല്‍.ഡി.എഫ് ഉദുമ സ്ഥാനാര്‍ഥി അഡ്വ. സി.എച്ച്. കുഞ്ഞമ്ബുവും യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്...
കുറ്റിക്കോല്‍: എല്‍.ഡി.എഫ് ഉദുമ സ്ഥാനാര്‍ഥി അഡ്വ. സി.എച്ച്. കുഞ്ഞമ്ബുവും യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയയും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കൊപ്പം വേദിയില്‍ സംഗമിച്ചത് ശ്രദ്ധേയമായി. ജാമിഅ സഅദിയയുടെ രണ്ടാം കാമ്ബസായ കുറ്റിക്കോല്‍ സഫ എജുക്കേഷന്‍ സെന്റര്‍ കാമ്ബസില്‍ പുതുതായി നിര്‍മിച്ച സഫ മസ്ജിദിെന്റ ഉദ്ഘാടന പൊതുസമ്മേളന വേദിയായിരുന്നു അത്.
നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. 'ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്പര്യമോ ഇല്ല.
എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാം.
എെന്റ ഇടതും വലതും രണ്ട് സ്ഥാനാര്‍ഥികള്‍ ഇരിപ്പുണ്ട്. ഇവര്‍ക്ക് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടാകും. കുറേസമയം ഇവരെ ഇരുത്തി അവരുടെ സമയം കളയരുതല്ലോ' -കാന്തപുരം തമാശയോടെ പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി.ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്, എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, സൈനുല്‍ ആബിദീന്‍ മുത്ത്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സഫ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു

COMMENTS