മലപ്പുറം: തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. കെ.ടി. ജലീലിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബ...
മലപ്പുറം: തവനൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. കെ.ടി. ജലീലിനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ മത്സരിക്കും. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളില്‍ ഒന്നാണിത്. ഫിറോസ് കുന്നംപറമ്ബില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്.
മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഫിറോസ് കുന്നംപറമ്ബിലിനോട് കോണ്‍ഗ്രസ് നേതൃത്വം നേരത്തേ ആരാഞ്ഞിരുന്നു. കെ.ടി. ജലീലിനെതിരെ ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം പിടിച്ചെടുക്കുന്നതിെന്റ ഭാഗമായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ ഫിറോസിനെ രംഗത്തിറക്കുന്നത്.
പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ഇദ്ദേഹം സ്കൂള്‍ പഠനക്കാലത്ത് കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസിെന്റ ബ്ലോക്ക് സെക്രട്ടറിയായി. തുടര്‍ന്ന് മുസ്ലിം ലീഗില്‍ ചേര്‍ന്നു. യൂത്ത് ലീഗിെന്റ നിയോജക മണ്ഡലം പ്രസിഡന്‍റായി. 31ാം വയസ്സില്‍ ചാരിറ്റി മേഖലയിലേക്ക് കടന്നുവന്ന ശേഷം കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചിരുന്നു.

COMMENTS