ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഇപ്പോള്‍ ലയണല്‍ മെസ്സി ബാര്‍സ വിടുന്നതു സംബന്ധിച്ചാണ്. 2020-21 സീസണ്‍ അവസാനിക്കുന്നതോടെ ബാര്‍സ...
ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം ഇപ്പോള്‍ ലയണല്‍ മെസ്സി ബാര്‍സ വിടുന്നതു സംബന്ധിച്ചാണ്. 2020-21 സീസണ്‍ അവസാനിക്കുന്നതോടെ ബാര്‍സയുമായി താരത്തിന്‍്റെ കരാര്‍ അവസാനിക്കും. കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബുമായി ചര്‍ച്ചക്ക് ഇരിക്കുമ്ബോള്‍ താരം കരുതലോടെ ആവും കരുക്കള്‍ നീക്കുക.
മെസ്സിയെ ക്ലബ്ബില്‍ നിലനിര്‍ത്തുമെന്ന വാഗ്ദാനവുമായി ചുമതലയേറ്റ പുതിയ പ്രസിഡന്‍്റ് ജോണ്‍ ലപ്പോര്‍ട്ട താരവുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. മുന്‍ പ്രസിഡന്‍്റ് ജോസഫ് ബാര്‍ത്തോമ്യുയുമായി മെസ്സി അത്ര രസത്തില്‍ ആയിരുന്നില്ല. അഴിമതി ആരോപണങ്ങളും ക്ലബ്ബിന്‍്റെ നടത്തിപ്പില്‍ വരുത്തിയ വീഴ്ചകളും പിന്നെ മെസ്സി ബാര്‍സ വിടുമെന്ന് പ്രഖ്യാപിച്ചതും ബാര്‍ത്തോമ്യുവിന് പ്രസിഡന്‍്റ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി.
ബാര്‍ത്തോമ്യു പോയതോടെ മെസ്സി ബാര്‍സയില്‍ തുടരുമെന്ന് തോന്നിച്ചെങ്കിലും താരം തന്‍്റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. ബാര്‍ത്തോമ്യുവിന്‍്റെ ഒഴിവിലേക്ക് വന്ന ലാപ്പോര്‍ട്ടക്ക് മെസ്സിയുമായി നല്ല ബന്ധമാണുള്ളത്. ലാപ്പോര്‍ട്ട ബാര്‍സ പ്രസിഡന്‍്റ് ആയി ഇരിക്കുന്ന കാലത്താണ് മെസ്സിയും ബാര്‍സയും കരാറിലെത്തുന്നത്. ഇതൊരു അനുകൂല ഘടകം ആയേക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചര്‍ച്ചക്കിരിക്കുമ്ബോള്‍ മുന്നോട്ടുവെക്കാന്‍ വ്യക്തമായ പദ്ധതിയാണ് മെസിയുടെ കൈവശമുള്ളതെന്നും അവ നടപ്പിലാക്കുമെന്ന് ലാപോര്‍ട്ട തെളിവു സഹിതം ഉറപ്പു നല്‍കിയാല്‍ മാത്രമേ കരാര്‍ പുതുക്കുന്നതിനെപ്പറ്റി താരം ആലോചിക്കുകയുള്ളൂവെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്‌സ വിടുകയാണെങ്കില്‍ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങിയ വന്‍കിട ക്ലബ്ബുകള്‍ രംഗത്തുണ്ട്. ഇതില്‍ പി.എസ്. ജിയുമായി താരം കരാര്‍ ഒപ്പിടുന്നതിന് വളരെ അടുതെത്തിയിട്ടുണ്ട് എന്നാണ് അഭ്യൂഹം.
-
ലാലിഗ കിരീടം നേടുന്നുണ്ടെങ്കിലും ചാമ്ബ്യന്‍സ് ലീഗ് പോലെ ഒരു വലിയ ലീഗില്‍ ബാര്‍സക്ക് തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ കുറച്ച് കാലങ്ങളായി പറ്റുന്നില്ല. ഈ വര്‍ഷത്തെ ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്താവുകയും ചെയ്തു. ചാമ്ബ്യന്‍സ് ലീഗ് അടക്കമുള്ള വലിയ ട്രോഫികള്‍ നേടാന്‍ കഴിയുന്ന വിധത്തില്‍ ടീമിനെ അഴിച്ചുപണിയണം എന്നതാണ് മെസി ക്ലബ്ബിനോട് ആവശ്യപ്പെടുന്ന പ്രധാന കാര്യം. ടീം ദുര്‍ബലമായ വിഭാഗങ്ങളിലേക്ക് നിലവാരമുള്ള കളിക്കാരെ വാങ്ങണം. എന്നാല്‍, കടബാധ്യതകളിലും സാമ്ബത്തിക പ്രതിസന്ധിയിലും അകപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിന് അക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് സംശയം നിലനില്‍ക്കുന്നത്.
സുവാരസിനെ അത്‌ലറ്റിക്കോ മാഡ്രിഡിന് വിറ്റതിന് ശേഷം യോജിച്ച പകരക്കാരനെ കണ്ടെത്താന്‍ ബാര്‍സയ്ക്കു കഴിഞ്ഞിട്ടില്ല. മെസ്സിയുടെ ദേശീയ ടീമിലെ കളിക്കാരനായ മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ആഗ്വേറോയെ ടീമിലെത്തിക്കാനും ബാര്‍സ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സുഹൃത്തായ അഗ്വേറോയെ എത്തിച്ചാല്‍ മെസ്സിയെ ക്ലബ്ബില്‍ തുടരാന്‍ പ്രേരിപ്പിക്കുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. പക്ഷേ താരത്തെ വിട്ടുകൊടുക്കാന്‍ സിറ്റി ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ബാര്‍സയ്ക്ക് ആവില്ല എന്നാണ് വിപണിയില്‍ പൊതുവേ ഉള്ള വിലയിരുത്തല്‍.
മെസി ക്ലബ്ബ് വിട്ടാല്‍ ഉണ്ടാവുന്ന ഭീമമായ വരുമാന നഷ്ടം കണക്കിലെടുത്താണ് താരത്തെ എങ്ങനെയും നിലനിര്‍ത്താന്‍ ലാപോര്‍ട്ടയുടെ കീഴിലുള്ള മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതേസമയം, മെസ്സിയെ ആകര്‍ഷിക്കാനുള്ള കൂടുതല്‍ മികച്ച സ്‌പോര്‍ട്ടിങ് പ്രൊജക്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൈവശമുള്ളത്. പി എസ് ജിയും ശക്തമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് എന്നാണ് അണിയറ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പി എസ് ജിയില്‍ നെയ്മറുടെ സാന്നിധ്യവും മെസ്സിയുടെ കൂടുമാറ്റത്തിന് സാധ്യത കൂട്ടുന്നു. ഒരു മാസത്തിനുള്ളില്‍ മെസ്സിയും പിതാവ് ജോര്‍ജുമായി ലാപോര്‍ട്ട ചര്‍ച്ച നടത്തുമെന്നാണറിയുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുക ഒരു ചരിത്ര ട്രാന്‍സ്ഫറിനാകും. ഏതായാലും ഫുട്ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

COMMENTS