കാഞ്ഞങ്ങാട്: വടംപൊട്ടി ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നു തെറിച്ചു വീണ പടുകൂറ്റന്‍ സ്റ്റീല്‍ റോള്‍ റോഡരുകിലെ വൈദ്യുതി തൂണ്‍ തകര്‍ത്തു. ഇന്ന...
കാഞ്ഞങ്ങാട്: വടംപൊട്ടി ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നു തെറിച്ചു വീണ പടുകൂറ്റന്‍ സ്റ്റീല്‍ റോള്‍ റോഡരുകിലെ വൈദ്യുതി തൂണ്‍ തകര്‍ത്തു. ഇന്നു പുലര്‍ച്ചെ കാഞ്ഞങ്ങാട്, സൗത്ത് ദേശീയപാതയിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഓട്ടത്തിനിടയില്‍ റോള്‍ കെട്ടിനിര്‍ത്തിയിരുന്ന വടംപൊട്ടുകയും രണ്ടു റോളുകള്‍ ഉരുണ്ട് റോഡിലേക്ക് വീണ് വൈദ്യുതി തൂണില്‍ തട്ടുകയുമായിരുന്നു. ഇതോടെ പരിസരപ്രദേശത്തെ വൈദ്യുതിവിതരണം താറുമാറായി.

COMMENTS